ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വിപുലീകരിച്ച മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി കൂനൂർ, കോത്തഗിരി താലൂക്കുകളിലെ സർക്കാർ സ്കൂളുകളിൽ ജൂലൈ ഒന്നിനും ഊട്ടി താലൂക്കിൽ ജൂലൈ 15 നും നടപ്പാക്കുമെന്ന് കലക്ടർ എസ്.പി. അംറിത്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലതല ഏകോപന സമിതി യോഗം അഡീഷനൽ കലക്ടറുടെ ഓഫിസിൽ ചേർന്നു. തമിഴ്നാട്ടിലെ 30,122 സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന 1.8 ലക്ഷം വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പരിപാടി പ്രയോജനപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലയിലെ സർക്കാർ പ്രൈമറി, മിഡിൽ, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി വ്യാപിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി രണ്ടാം ഘട്ടത്തിൽ നടപ്പാക്കാൻ പോകുന്നു.
ഇതിൽ കൂനൂർ കോത്തഗിരി മേഖലകളിൽ ആദ്യഘട്ടം ജൂൺ ഒന്നിന്, രണ്ടാം ഘട്ടം ജൂലൈ 15ന് ഊട്ടി ഏരിയയിൽ നടപ്പാക്കും. പഞ്ചായത്ത് തലത്തിൽ ആദ്യ പ്രൈമറി കമ്മിറ്റി പഞ്ചായത്ത് തല, സ്കൂൾ തലവൻ, സ്കൂൾ പ്രധാന അധ്യാപകൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തലവൻ, പഞ്ചായത്തുതല ഫെഡറേഷന്റെ ഓഫിസ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളുടെ പ്രതിനിധി എന്നിവരെ സജ്ജമാക്കും. പ്രധാനാധ്യാപകൻ പാചകം ചെയ്യുന്ന സ്ഥലം സംഭരണ മുറിയിൽ വൈദ്യുതി, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. 13 തരം അംഗീകൃത ഭക്ഷണ തരങ്ങൾ മനസ്സിലാക്കുക, ശരിയായ തയാറെടുപ്പും വിതരണവും ഉറപ്പാക്കുക, വിദഗ്ധരായ പാചകക്കാരെ നിയമിക്കുക, വനിത സംഘങ്ങളെ തിരഞ്ഞെടുക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.