മാനന്തവാടി: ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷയൊരുക്കാൻ മാനന്തവാടിയിൽ 900 പൊലീസുകാർ. ശനിയാഴ്ച തന്നെ പൊലീസ് സേന മാനന്തവാടിയിൽ നിലയുറപ്പിച്ച് കഴിഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഒരു എ.എസ്.പി, ഏഴ് ഡിവൈ.എസ്.പിമാർ, 15 സി.ഐമാർ, എസ്.ഐമാർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 900 പൊലീസുദ്യേഗസ്ഥരായിരിക്കും മാനന്തവാടിയിലെത്തുന്ന മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഉണ്ടാവുക.
മെഡിക്കൽ കോളജ് കെട്ടിടോദ്ഘാടന സമയത്ത് ആശുപത്രി വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. മറ്റു വാഹനങ്ങൾ താഴയങ്ങാടി കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപത്തും താഴയങ്ങാടി റോഡിൽ മുനിസിപ്പാലിറ്റി ഒരുക്കിയ താൽക്കാലിക പാർക്കിങ് ഏരിയയിലും മാത്രം നിർത്തിയിടണം. മുഖ്യമന്ത്രി രാവിലെ 10 മണിയോടെ മാനന്തവാടിയിലെത്തുന്നതോടെ നഗരവും വന സൗഹൃദ സദസ്സ് നടക്കുന്ന വിൻസെന്റ് ഗിരി സെന്റ് പാട്രിക്സ് സ്കൂൾ പരിസരവും പൊലീസിന്റെ സുരക്ഷാവലയത്തിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.