വെ​ള്ള​മു​ണ്ട ചാ​ൻ​സി​ലേ​ഴ്സി​ന്റെ

സ​ബ് ജൂ​നി​യ​ർ ടീം

കു​രുന്നുകളുടെ ലോകം

ഈ വി​ജ​യ​ത്തി​ന് പ​രി​മി​തി​ക​ളി​ല്ല

മീ​ന​ങ്ങാ​ടി: കു​റ​വു​ക​ളി​ൽ വേ​ദ​നി​ച്ച് ജീ​വി​തം മാ​റ്റിനി​ർ​ത്താ​തെ വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​മാ​ക്കു​ന്ന ജി​ൽ​സ് ജ​യിം​സ് മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ണ്. വെ​ല്ലു​വി​ളി​ക​ളെ തോ​ൽ​പി​ച്ച് പ​ന്തു​ക​ളി​യിലും അ​ത്‍ല​റ്റി​ക് ഇ​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന ജി​ൽ​സി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഉ​ജ്ജ്വല​ബാ​ല്യം പു​ര​സ്കാ​ര​വും ​തേ​ടി​യെ​ത്തി.

വാ​ഴ​വ​റ്റ വാ​ഴ​പ്പ​റ​മ്പി​ൽ ജ​യിം​സി​ന്റെയും എ​ൽ​സി​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് ജി​ൽ​സ്. 2022ലെ ​ഭി​ന്ന​ശേ​ഷി സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ ഒ​ന്നാം​ സ്ഥാ​ന​വും ഹൈ​ജം​പി​ൽ ര​ണ്ടാം​സ്ഥാ​ന​വും ജി​ൽ​സ് നേ​ടി. പ​ഠ​ന​ത്തി​നു പു​റ​മെ ത​ന്റെ ക​ഴി​വു​ക​ളു​മാ​യി സ​ജീ​വ​മാ​യ ജി​ൽ​സ​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വും കൂ​ടെ​യു​ണ്ട്. ഒ​ന്നു തൊ​ട്ട് ആ​റു വ​രെ മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് സ്കൂ​ളി​ൽ പ​ഠി​ച്ച ജി​ൽ​സ് ഏ​ഴാം ക്ലാ​സ് മു​ത​ൽ കോ​ഴി​ക്കോ​ട് ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ളി​ക്ക​ള​ത്തി​ലെ കു​ട്ടി​പ്പ​ട്ടാ​ളം

വെ​ള്ള​മു​ണ്ട: മ​റ്റു കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഒ​ഴി​വു സ​മ​യം ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ക​ളി​ക്ക​ള​ത്തി​ൽ ആ​വേ​ശം തീ​ർ​ത്ത് ചാ​ൻ​സി​ലേ​ഴ്സി​ന്റെ കു​ട്ടി​പ്പ​ട്ടാ​ളം. വെ​ള്ള​മു​ണ്ട എ​ൽ.​പി- യു.​പി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 12 വ​യ​സ്സു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ ഫു​ട്ബാ​ൾ ആ​വേ​ശ​വു​മാ​യി ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങു​ന്ന​ത്.

ജി​ൽ​സ് ജ​യിം​സ്

പ​രി​ശീ​ല​ക​ൻ മു​ജീ​ബ് മ​ഞ്ചേ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ കാ​ൽ​പ​ന്തു​ക​ളി പ​രി​ശീ​ലി​ക്കു​ന്ന 25ൽ ​അ​ധി​കം വ​രു​ന്ന കു​ട്ടി​ക​ളാ​ണ് മു​തി​ർ​ന്ന​വ​രെ പോ​ലും ആ​വേ​ശം കൊ​ള്ളി​ക്കും​വി​ധം ക​ളി​ക്ക​ളം നി​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ചാ​ൻ​സി​ലേ​ഴ്സ് ക്ല​ബി​ന്റെ സ​ബ്ജൂ​നി​യ​ർ ടീ​മാ​ണ് ഇ​വ​ർ. വെ​ള്ള​മു​ണ്ട​യു​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​വേ​ശ​മാ​വു​ന്ന ഇ​വ​രു​ടെ ക​ളി​കാ​ണാ​നും പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും നാ​ട് കൂ​ടെ​യു​ണ്ട്.

സ്കൂ​ൾ വി​ട്ടു ക​ഴി​ഞ്ഞാ​ൽ രാ​ത്രി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​വ​ർ ക​ളി​ക്ക​ള​ത്തി​ലെ​ത്തും. ജഴ്സി​യും ബൂ​ട്ടുമ​ണി​ഞ്ഞ് കാ​ൽ​പ​ന്തു​ക​ളി​യി​ൽ മു​ഴു​കു​ന്ന ഇ​വ​ർ​ക്ക് ഫു​ട്ബാ​ൾ മാ​ത്ര​മാ​ണ് ല​ഹ​രി. ചെ​റി​യ മാ​ച്ചു​ക​ൾ സ്വ​യം സം​ഘ​ടി​പ്പി​ച്ച് കി​ട്ടു​ന്ന തു​ക രോ​ഗി​ക​ൾ​ക്ക് ന​ൽ​കി മാ​തൃ​ക​യാ​ണി​വ​ർ.

ശി​ശു​ദി​ന പാ​ര്‍ല​മെ​ന്റ്; കു​ട്ടി നേ​താ​ക്ക​ൾ ന​യി​ക്കും

ക​ൽ​പ​റ്റ: ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി​യും സം​സ്ഥാ​ന സ​ര്‍ക്കാ​റും ചേ​ര്‍ന്നു ന​ട​ത്തു​ന്ന ഈ ​വ​ര്‍ഷ​ത്തെ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ബ​ത്തേ​രി അ​സം​പ്ഷ​ന്‍ എ.​യു.​പി സ്‌​കൂ​ളി​ലെ നാ​ലാം ത​രം വി​ദ്യാ​ർ​ഥി പി.​എ​സ്. ഫൈ​ഹ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​വും. മാ​ന​ന്ത​വാ​ടി ഗ​വ. യു.​പി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​യി​ലി​ന്‍ റോ​സ് റോ​യ് പ്ര​സി​ഡ​ന്റും ക​ല്ലോ​ടി സെ​ന്റ് ജോ​സ​ഫ് യു.​പി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​മി​ല്‍ഷാ​ജ് സ്പീ​ക്ക​റു​മാ​കും.

ഫൈ​ഹ്, എ​യി​ലി​ന്‍ റോ​സ് റോ​യ്, എ​മി​ല്‍ഷാ​ജ്

ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ല്‍.​പി, യു.​പി ത​ല പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളി​ല്‍ നി​ന്നാ​ണ് നേ​താ​ക്ക​ളെ തിര​ഞ്ഞെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ശി​ശു​ദി​ന റാ​ലി​യും തു​ട​ർ​ന്ന് എ​സ്.​കെ.​എം.​ജെ സ്കൂ​ളി​ൽ പൊ​തുസ​മ്മേ​ള​ന​വും ന​ട​ക്കും. 

Tags:    
News Summary - children's world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.