നൂൽപ്പുഴ: പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് ജില്ല കലക്ടർ ഡി. ആർ. മേഘശ്രീ ഉത്തരവിട്ടു. തോട്ടാമൂല കുണ്ടാണംകുന്ന് പണിയ സങ്കേതത്തിലെ വിജില (30) ആണ് കോളറ ബാധിച്ച് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കോളറയാണെന്ന് സ്ഥിരീകരിച്ചത്.
രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമം 2005ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടേക്കുള്ള പ്രവേശനം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജില്ല മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം) നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.