ഗൂഡല്ലൂർ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയ ബി.ജെ.പി സർക്കാറിനെതിരെ വിവിധ സംഘടനകളുടെയും ഇന്ത്യ മുന്നണി രാഷ്ട്രീയ പാർട്ടികളുടെയും ആഭിമുഖ്യത്തിൽ നീലഗിരിയിൽ പ്രതിഷേധം ശക്തമാവുന്നു. നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും നടപ്പാക്കരുതെന്നുമാണ് ശക്തമായ ആവശ്യം. വെള്ളിയാഴ്ച രാത്രി എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡന്റ് മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ഫിറോസ് ഖാൻ, ഷാജഹാൻ, സക്കീർ എന്നിവർ സംസാരിച്ചു.
സി.എ.എ പ്രതിഷേധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഗൂഡല്ലൂരിൽ ശനിയാഴ്ച നടന്ന ധർണക്ക് കൺവീനർ എൻ. വാസു നേതൃത്വം വഹിച്ചു. പൗരത്വ നിയമ ഭേദഗതി യിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതായി നേതാക്കൾ ആരോപിച്ചു. 2019ൽ പാർലമെന്റിൽ ബില്‍ അവതരിപ്പിച്ചപ്പോൾ അണ്ണാ ഡി.എം.കെ, പി.എം.കെ പാർട്ടികൾ പിന്തുണച്ചത് മൂലമാണ് നിയമം കൊണ്ടുവരാൻ കഴിഞ്ഞതെന്നും നേതാക്കൾ ആരോപിച്ചു.
മതം നോക്കിയുള്ള പൗരത്വ ഭേദഗതി ആയതിനാലാണ് എതിർപ്പ് ഉയരുന്നതെന്നും നേതാക്കൾ പറഞ്ഞു. സി.കെ. മണി, പാണ്ഡ്യരാജ്, ഇളംചെഴിയൻ, ബാപ്പു ഹാജി, മുഹമ്മദ് ഗനി, ഹനീഫ വട്ടക്കളരി, ഭുവനേശ്വരൻ, സഹദേവൻ, സലാം പന്തല്ലൂർ, സാദിഖ് ബാബു തുടങ്ങിയവർ സംസാരിച്ചു.
എ. ലിയാക്കത്തലി, നെടുംച്ചെഴിയൻ, കെ.പി. മുഹമ്മദ് ഹാജി, ശിവരാജ്, മുഹമ്മദ് സഫി, റഫി, അബ്ദുപ്പ, മുജീബ് മുകളേൽ, പി.കെ.എം. ബാഖവി, അൻവർ ദാരിമി, മജീദ് ഹാജി, കെ.എം. അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.