കൽപറ്റ: വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇൻറര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം.
ലോഗിന്‍ ചെയ്ത ശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സൽട്ടേഷനുശേഷം മരുന്ന് കുറിപ്പടിയും ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
• esanjeevaniopd.in/kerala വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക
• എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനുശേഷം esanjeevaniopd ലേക്ക് ലോഗിന്‍ ചെയ്യുക
•ക്യൂ വഴി പരിശോധന മുറിയില്‍ പ്രവേശിച്ച ശേഷം കാള്‍ നൗ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
• വിഡിയോകാള്‍ വഴി ഡോക്ടറുടെ പരിശോധന
•മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.