പുൽപള്ളി: വയനാട് വന്യജീവി സങ്കേതത്തിൽ മഞ്ഞക്കൊന്നയടക്കം അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജന പദ്ധതിക്ക് കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തടസ്സമായി. മുത്തങ്ങ, ബത്തേരി റേഞ്ചുകളില്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി മുഖേന വനംവകുപ്പ് തുടങ്ങിെവച്ച പദ്ധതിയാണ് അവതാളത്തിലായത്.മഞ്ഞക്കൊന്നകള്‍ പിഴുതുമാറ്റുന്ന പ്രവൃത്തി നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നിര്‍ത്തിെവച്ച പദ്ധതി എന്നു പുനരാരംഭിക്കുമെന്നതില്‍ വനം-വന്യജീവി വകുപ്പിനും സൊസൈറ്റി അധികൃതര്‍ക്കും വ്യക്തതയില്ല. നൈസര്‍ഗിക വനത്തിെൻറ നാശത്തിനു കാരണമാകുന്നതാണ് അധിനിവേശ സസ്യങ്ങളുടെ ഗണത്തിൽപെട്ട മഞ്ഞക്കൊന്നകൾ.
മുത്തങ്ങ, ബത്തേരി, തോൽപെട്ടി, കുറിച്യാട് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃയിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളിലാണ് മഞ്ഞക്കൊന്നകളുടെ ആധിക്യം. മുത്തങ്ങ റേഞ്ചില്‍ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലാണ് മഞ്ഞക്കൊന്ന കൂടുതൽ.
ഒരു ദശാബ്ദം മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ട തൈകളാണ് പില്‍ക്കാലത്തു വനത്തിനു വിപത്തായി മാറിയത്. വന്യജീവി സങ്കേതത്തിെൻറ ആകെ വിസ്തൃതിയില്‍ അഞ്ച് ശതമാനത്തെയും അതിര്‍ത്തി പ്രദേശങ്ങളില്‍ 20 ശതമാനത്തെയും മഞ്ഞക്കൊന്നകള്‍ കീഴ്‌പ്പെടുത്തിയതായാണ് കണക്ക്.23 ഇനം അധിനിവേശ സസ്യങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലുണ്ട്. അരിപ്പൂ (കൊങ്ങിണി), കമ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പൂ, ഇലപ്പുള്ളിച്ചെടി തുടങ്ങിയവയാണ് വന്യജീവി സങ്കേതത്തില്‍ കാണുന്ന മറ്റു പ്രധാന അധിനിവേശ സസ്യങ്ങള്‍. വളരെ വേഗത്തില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്നതാണ് മഞ്ഞക്കൊന്ന. സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്താണ് മഞ്ഞക്കൊന്ന വളരുന്നത്. ഇവയുടെ ചുവട്ടിലോ പരിസരത്തോ പുല്ലുപോലും വളരില്ല. വിഷാംശം ഉള്ളതിനാല്‍ മഞ്ഞക്കൊന്നയുടെ ഇല വളമാക്കാന്‍ കഴിയില്ല. വയനാട് വന്യജീവി സങ്കേതവുമായി അതിരിടുന്ന മുതുമല, ബന്ദിപ്പൂർ, നാഗര്‍ഹോള കടുവാസങ്കേതങ്ങളിലും മഞ്ഞക്കൊന്ന വ്യാപനം തുടരുകയാണ്.
തോൽപെട്ടി റേഞ്ചില്‍ ഇലപ്പുള്ളിച്ചെടികളുടെ വ്യാപനവും സ്വാഭാവിക വനത്തിനു ഭീഷണിയായിരിക്കുകയാണ്. അനേകം ഹെക്ടറിലാണ് ഇലപ്പുള്ളിച്ചെടികള്‍ വളരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.