പുൽപള്ളി: കോവിഡ് പ്രതിസന്ധി തോണി കടത്തുകാരെ പട്ടിണിയിലാക്കി. കേരള^കർണാടക അതിർത്തിയിലെ പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ നൂറോളം തൊഴിലാളികളാണ്മാസങ്ങളായി പണിയില്ലാതെ ദുരിതത്തിലായത്.
പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലുള്ള പലരും വിദ്യാഭ്യാസം, കൃഷി, കച്ചവടം എന്നീ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ കർണാടകയുമായി ബന്ധപ്പെട്ടിരുന്നത് പെരിക്കല്ലൂരിലെയും മരക്കടവിലെയും തോണിക്കടവുകളിലൂടെയായിരുന്നു.
പുൽപള്ളിയിൽനിന്ന് മൈസൂരുവിലേക്ക് ഇതുവഴി നൂറുകിലോമീറ്ററോളം ദൂരമേയുള്ളൂ. കഴിഞ്ഞ നാലുമാസത്തിലേറെയായി അന്തർ സംസ്ഥാന യാത്രക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് തോണിക്കാരും പ്രതിസന്ധിയിലായത്.
തോണി കടത്തുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം നടത്തുന്ന കുടുംബങ്ങൾ മറ്റു തൊഴിൽ മേഖലകൾ തേടിപ്പോവുകയാണിപ്പോൾ. ഈ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന തൊഴിലാളികൾക്ക് മറ്റു തൊഴിലുകൾ അറിയുകയുമില്ല.
ഇവരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.