ഗൂഡല്ലൂർ: ആറു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. ഊട്ടി ജല്ലികുഴിയിലെ രാജകുമാർ-ശാലിനി ദമ്പതികളുടെ മകൻ ജീവൻശ്രീയുടെ മരണവുമായി ബന്ധപ്പെട്ടാണ് അമ്മാവൻ വിജയകുമാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തത്.
പിണങ്ങിക്കഴിയുന്ന ദമ്പതികളെ ഒന്നിപ്പിക്കാനുള്ള ചർച്ചക്കിടെ വികൃതികാട്ടിയെ കുട്ടിയെ വിജയകുമാർ അരംകൊണ്ട് തലക്കടിക്കുകയായിരുന്നുവത്ര. ഗുരുതര നിലയിലായ കുട്ടിയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടിലിൽനിന്ന് വീണാണ് പരിക്കെന്നാണ് ആശുപത്രിയിൽ പറഞ്ഞത്.
അതേസമയം, മരണത്തിൽ സംശയം ഉന്നയിച്ച് വില്ലേജ് ഓഫിസർ ശങ്കർ ഊട്ടി ബിവൺ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.