വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ൾ​ട്ടി​പ​ർ​പ​സ് കെ​ട്ടി​ടം, കാ​ത്ത് ലാ​ബ്, സ്‌​കി​ൽ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്‌​ഘാ​ട​നം

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

വയനാട് മെഡിക്കല്‍ കോളജ് വികസനം; മാസ്റ്റര്‍ പ്ലാന്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി



കാ​ത്ത് ലാ​ബ്, മ​ള്‍ട്ടി സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം, സ്കി​ൽ ലാ​ബ് എ​ന്നി​വ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

•കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ സ​ജ്ജ​മാ​ക്കും

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​ന​ത്തി​നാ​യു​ള്ള മാ​സ്റ്റ​ര്‍ പ്ലാ​ന്‍ സ​ര്‍ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തു​താ​യി നി​ര്‍മി​ച്ച കാ​ത്ത് ലാ​ബി​ന്റെ​യും മ​ള്‍ട്ടി സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ട​ത്തി​ന്റെ​യും ഹൈ​ടെ​ക് സ്കി​ൽ ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​പു​ലീ​ക​രി​ച്ച് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കും. മാ​സ്റ്റ​ർ പ്ലാ​ൻ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫ​ല​പ്ര​ദ ചി​കി​ത്സ ല​ഭി​ക്കു​മെ​ന്ന​താ​ണ് ഏ​റെ പ്ര​ാധാ​ന്യ​മു​ള്ള കാ​ര്യം. അ​നു​ബ​ന്ധ സൗ​ക​ര്യം കൂ​ടി ഒ​രു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തും.

ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​വും വ​ർധി​പ്പി​ക്കും. ജി​ല്ല​യു​ടെ സ​മ​ഗ്ര മു​ന്നേ​റ്റം ല​ക്ഷ്യ​മാ​ക്കി​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളും മു​ന്നേ​റു​ക​യാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന പോ​ഷ​കാ​ഹാ​ര കു​റ​വ്, വി​ള​ര്‍ച്ച, അ​രി​വാ​ള്‍ രോ​ഗം എ​ന്നി​വ നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സ​യും സ​ഹാ​യ​വും ന​ല്‍കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. പ്ര​സ​വ ചി​കി​ത്സ സം​വി​ധാ​നം, ഊ​രു​മി​ത്രം പ​ദ്ധ​തി, അ​രി​വാ​ള്‍ രോ​ഗി​ക​ള്‍ക്കാ​യു​ള്ള സ​മാ​ശ്വാ​സ പ​ദ്ധ​തി, ക്ഷ​യ​രോ​ഗ നി​ര്‍ണ​യ പ​ദ്ധ​തി​ക​ള്‍, ആ​ന്റി റാ​ബീ​സ് ക്ലി​നി​ക് തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നുണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് ഹൈ​ടെ​ക് സ്‌​കി​ല്‍ ലാ​ബും ഏ​റെ ഗു​ണ​ക​ര​മാ​കും. 70 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 2,850 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ലാ​ബ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ല്‍. ബീ​ന സാ​ങ്കേ​തി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജെ. റീ​ന കാ​ത്ത് ലാ​ബ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ന്‍ ബേ​ബി, ഡി.​എം.​ഒ ഡോ. ​പി. ദി​നീ​ഷ്, ന​ബാ​ര്‍ഡ് ചീ​ഫ് മാ​നേ​ജ​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര​ന്‍ നാ​യ​ര്‍, മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Development of Wayanad Medical College; Chief Minister said master plan is under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.