പൊഴുതന: ജനവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ അച്ചൂർ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി. തോട്ടം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന അച്ചൂർ ഡിവിഷനിൽ ഉൾപ്പെടുന്ന ഭാഗത്തും സമീപ പ്രദേശമായ വേങ്ങത്തോട്-പാറക്കുന്ന് ഭാഗങ്ങളിലുമാണ് മദ്യപാനികളും ലഹരി മാഫിയ സംഘങ്ങളും പിടിമുറുക്കുന്നത്.
തോട്ടം മേഖലയായ ഇവിടെ മറ്റുള്ളവരുടെ ശ്രദ്ധപതിക്കാത്തത് സാമൂഹികവിരുദ്ധരെ ഇങ്ങോട്ട് ആകർഷിക്കുന്നു. പലപ്പോഴും ആളൊഴിഞ്ഞ സമയങ്ങളിൽ ഇവിടെ പകൽ പോലും മദ്യപന്മാർ താവളമാക്കുന്നതും ലഹരി വിൽപന നടത്തുന്നതും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
മദ്യക്കുപ്പികൾ പൊട്ടിക്കുകയും മാലിന്യങ്ങൾ പൊതുവഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് എസ്റ്റേറ്റിൽ ജോലിക്കെത്തുന്നവർക്കും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ആൾപ്പാർപ്പില്ലാത്ത
എസ്റ്റേറ്റ് പാടികളിലും ലഹരി വിൽപന സംഘങ്ങൾ താവളമാക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ ലഹരിയുമായി ദൂരെ സ്ഥലങ്ങളിൻ നിന്നുപോലും യുവാക്കളുടെ വലിയ സംഘങ്ങൾ ഇവിടെ തമ്പടിക്കാറുണ്ട്. ഈ പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.