ഗൂഡല്ലൂർ: മഹാനവമി, വിജയദശമി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ഊട്ടിയിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ലക്ഷം കവിഞ്ഞു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ മാത്രം സന്ദർശിച്ചവർ 80000 പേരെന്നാണ് കണക്ക്.
കുന്നൂർ, കോത്തഗിരി, ഗൂഡല്ലൂർ, മുതുമല ഉൾപ്പെടെയുള്ള ഭാഗത്തെ കണക്ക് ഇതിൽ ഉൾപ്പെടില്ല. വടക്കേ ഇന്ത്യയിൽ നിന്നും കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാടിന്റെ ചെന്നൈ, തിരുനെൽവേലി, മധുര, സേലം, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം ധാരാളം പേരാണ് കഴിഞ്ഞ ഒരാഴ്ചയായി ഊട്ടിയിലേക്ക് പ്രവഹിച്ചത്.
ലോഡ്ജുകളും കോട്ടേജുകളും നിറഞ്ഞു കവിഞ്ഞു. റോസ് ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ബോട്ട് ഹൗസ്, ദൊഢബെഢ, പൈക്കാറാ ഫാൾസ്, ഷൂട്ടിംഗ് മട്ടം സിംസ്പാർക്ക്, ഡോൾഫിൻ നോസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം നല്ല തിരക്കാണ് കാണപ്പെട്ടത്.
മുതുമലയിലെ വാഹന സവാരിയും ആനസവാരിക്കുമെല്ലാം വലിയ തിരക്കായിരുന്നു. വൈകുന്നേരത്തെ ഗണേശ ക്ഷേത്രത്തിലെ വളർത്താനങ്ങളുടെ പൂജയും ആനയൂട്ടും കാണാനും ധാരാളം പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.