ച​പ്പി​ൻ​തോ​ട് ഭാ​ഗ​ത്ത് ആ​ന​ ചെരിഞ്ഞ നി​ല​യി​ൽ

ചപ്പിൻതോട് പുഴയിൽ ആനയുടെ ജഡം

ചേ​ര​മ്പാ​ടി: ച​പ്പി​ൻ​തോ​ട് ഭാ​ഗ​ത്തെ പു​ഴ​യി​ൽ ആ​ന​ ചെരിഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി വ​ന​പാ​ല​ക സം​ഘം ഈ ​ഭാ​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പു​ഴ​യു​ടെ ന​ടു​വി​ൽ ആ​ൺ ആ​ന​ ചെ​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഫോ​റ​സ്റ്റ​ർ അ​യ്യ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

പു​ഴ​യി​ൽ കി​ട​ന്ന ആ​ന​യു​ടെ ജ​ഡം മ​ണ്ണുമാ​ന്തി​യ​ന്ത്ര​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ര​ക്കെ​ത്തി​ച്ചു. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലെ വെ​റ്റ​റി​ന​റി ഡോ. ​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ആ​ന​യു​ടെ ജ​ഡം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. 25 വ​യ​സ്സു​ള്ള ആ​ൺ ആ​ന​യാ​ണ് ചെ​രി​ഞ്ഞ​ത്. ആ​ന ചെ​രി​യാ​നു​ള്ള കാ​ര​ണം പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂവെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Elephant carcass in Chappinthod river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.