സുൽത്താൻ ബത്തേരി: മുത്തങ്ങ ആനപ്പന്തിയിലെ ചന്ദ്രനാഥ് എന്ന ആനയുടെ തുമ്പിക്കൈക്ക് മുറിവേറ്റ സംഭവത്തിൽ ദുരൂഹതയില്ലെന്ന് വനം വകുപ്പ് വൃത്തങ്ങൾ. കാട്ടാനയുടെ ആക്രമണത്തിലാണ് തുമ്പിക്കൈക്ക് പരിക്കേറ്റതെന്നാണ് വിശദീകരണം. അതേസമയം, തുമ്പിക്കൈക്ക് പരിക്കേറ്റെന്ന കാര്യം അധികൃതർ സമ്മതിക്കുന്നുണ്ട്.
28 വയസ്സുള്ള കുങ്കിയാനയാണ് ചന്ദ്രനാഥ്. ഒരു മാസം മുമ്പാണ് ആനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മുറിവേറ്റത്. പ്രകോപിതനായ പാപ്പാെൻറ വെട്ടു കൊണ്ടാണ് മുറിവേറ്റതെന്ന സംശയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റിട്ട. ഉദ്യോഗസ്ഥൻ വനം വകുപ്പിലെ ഉന്നതന് കത്തയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആനയെ കാടിനടുത്ത് തളച്ചപ്പോൾ കാട്ടാന ആക്രമിച്ചുവെന്നാണ് വനം അധികൃതർ നൽകുന്ന വിശദീകരണം. മുറിവ് പരിശോധിച്ച ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറും മുറിവ് ആനകൾ തമ്മിലുള്ള ആക്രമണത്തിൽ പറ്റിയതാണെന്ന് പറയുന്നുണ്ട്. പാപ്പാൻ മുറിവേൽപിെച്ചങ്കിൽ ആന തിരിച്ച് ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നു. ഏതായാലും ആനയുടെ മുറിവ് സുഖപ്പെട്ടുവരുകയാണെന്നാണ് വിവരം. 2018ൽ വനം വകുപ്പ് തിരുവനന്തപുരത്തെ ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ചന്ദ്രനാഥിനെ ഒരു വർഷം മുമ്പാണ് കുങ്കിയാനയാക്കാൻ മുത്തങ്ങയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.