വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ആ​ദി​വാ​സി യു​വജനങ്ങൾ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ ക​മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റ് ക​ത്തി​ക്കു​ന്നു

'ക​മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ത്തി​യ മ​ത്സ​ര​പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക'; പ്രതി​​​ഷേധവുമായി ആദിവാസി യു​വജനങ്ങളുടെ സത്യഗ്രഹ സമരം

കൽപറ്റ: കമിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിൽ പട്ടികവർഗ വിഭാഗക്കാരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി അഭ്യസ്തവിദ്യരായ ആദിവാസി യുവജനങ്ങൾ വയനാട് കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി.

ഗൂഢതന്ത്രങ്ങൾ ഒളിപ്പിച്ച് തസ്തികയിലേക്ക് നടത്തിയ മത്സരപരീക്ഷ റദ്ദാക്കണമെന്നും നിയമനം അർഹരായ ആദിവാസികളിൽനിന്നുമാത്രം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. എസ്.ടി പ്രമോട്ടർ നിയമനത്തിൽ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചു.

ആദിവാസി വിഭാഗത്തിൽനിന്നും യോഗ്യതയുള്ളവർ ഉണ്ടെന്നിരിക്കെ പൊതുപരീക്ഷയിൽ ഇതര വിഭാഗങ്ങൾക്കുകൂടി അവസരം നൽകിയത് ബന്ധുനിയമനവും അഴിമതിയും നടത്താനാണെന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന സി. മണികണ്ഠൻ ചൂണ്ടിക്കാട്ടി.

സ്വകാര്യ ഏജൻസിയാണ് ഇംഗ്ലീഷിൽ ചോദ്യപേപ്പർ തയാറാക്കിയത്. ഉത്തരം കണ്ടെത്താൻ പ്രയാസമേറിയ ചോദ്യങ്ങളായിരുന്നു ഏറെയും. പട്ടിക വർഗ വികസനവുമായി ബന്ധപ്പെട്ട തസ്തികയിൽ ആദിവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൂറിൽ രണ്ടെണ്ണം മാത്രമായിരുന്നു.

ഒ.എം.ആർ മാതൃകയിലുള്ള ഉത്തരക്കടലാസിൽ ഉദ്യോഗാർഥികളുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങിച്ചിരുന്നു. പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി സംശയിക്കുന്നുണ്ട്.

ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലയിലെ ലിസ്റ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വയനാട് ചെതലയം കാമ്പസിൽനിന്ന് മാത്രം നിരവധി വിദ്യാർഥികൾ സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് പുറത്തുവന്നിട്ടുണ്ട്. 54 തസ്തികകളിലേക്ക് 160 ആദിവാസി വിദ്യാർഥികൾ അപേക്ഷിച്ചിട്ടുണ്ട്. ആദിവാസികളുടെ അവസരം തട്ടിയെടുക്കുന്ന നടപടി അവസാനിപ്പിച്ച് ആദിവാസികളിൽനിന്ന് മാത്രം നിയമനം നടത്താൻ സർക്കാർ തയാറാകണം.

സത്യഗ്രഹം വെള്ളി അട്ടപ്പാടി നിർവഹിച്ചു. സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

എം. ഗീതാനന്ദൻ (ആദിവാസി ഗോത്രമഹാസഭ), സതി ശ്രീ ദ്രാവിഡ്‌ (വൈസ് ചെയർപേഴ്സൻ ആദിശക്തി സമ്മർ സ്കൂൾ), പി. ജനാർദനൻ (ജനറൽ സെക്രട്ടറി, ആദിവാസി ഗോത്ര മഹാസഭ), രജിതൻ (കെ.ഡി.പി), എ. ചന്തുണ്ണി (കേരള ആദിവാസി ഫോറം), വിജീഷ് കുണ്ടു (ആദിശക്തി സമ്മർ സ്കൂൾ), രമേശ്‌ കൊയാലിപ്പുര (ആദിവാസി ഗോത്രമഹാസഭ) ധന്യ, ജി. ജിഷ്ണു, ശശി ചുള്ളിമൂല (പണിയ സമാജം) തുടങ്ങിയവർ സംസാരിച്ചു.

മാർച്ച് നാലിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.

Tags:    
News Summary - exam for committed social worker should be cancelled tribal students protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.