കൽപറ്റ: സ്ഥലംമാറി പോകുന്ന കലക്ടർ ഡോ. അദീല അബ്ദുല്ലക്ക് കൽപറ്റ നഗരസഭ ഭരണ സമിതി യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ അഡ്വ. ടി.ജെ. ഐസക്, അഡ്വ. മുസ്തഫ, സരോജിനി ഓടമ്പത്ത്, ജൈന ജോയ്, സി.കെ. ശിവരാമൻ, കൗൺസിലർമാരായ ഡി. രാജൻ, ടി. മണി എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ. അജിത സ്വാഗതവും നഗരസഭ സെക്രട്ടറി വി.എസ്. സന്ദീപ് കുമാർ നന്ദിയും പറഞ്ഞു.കലക്ടർ ഡോ. അദീല അബ്ദുല്ലക്ക് കെ.എസ്.എസ്.ഐ.എ ജില്ല കമ്മിറ്റി ഉപഹാരം നൽകി. പ്രസിഡൻറ് ടി.ഡി. ജൈനൻ, സെക്രട്ടറി മാത്യു തോമസ്, വി. ഉമ്മർ, മുഹമ്മദ് അക്രത്ത്, ദിപു വാസു, മോഹനചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
ഉപഹാരം നൽകി
കൽപറ്റ: സ്ഥലം മാറിപ്പോകുന്ന ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ലക്ക് രാഹുൽ ഗാന്ധി എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ ഉപഹാരം നൽകി. രാഹുൽ ഗാന്ധി എം.പിയെ പ്രതിനിധാനം ചെയ്ത് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് ഉപഹാരം നൽകിയത്.
ജില്ല കലക്ടറായി എ. ഗീത ഇന്ന് ചുമതലയേല്‍ക്കും
കൽപറ്റ: ജില്ല കലക്ടറായി എ. ഗീത വ്യാഴാഴ്ച രാവിലെ 11.30ന് ചുമതലയേല്‍ക്കും. 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ കമീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം. വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ച ഗീത ലോ സെക്രേട്ടറിയറ്റില്‍ ലീഗല്‍ അസിസ്റ്റൻറ്, കേരള ജനറല്‍ സര്‍വിസസില്‍ ഡിവിഷനല്‍ അക്കൗണ്ടൻറ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്‍ഡ് റവന്യൂ കമീഷണറേറ്റില്‍ അസി. കമീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. ബി.കോം, എല്‍.എല്‍.ബി, എം.ബി.എ (എച്ച്.ആര്) ബിരുദം നേടിയിട്ടുണ്ട്. എല്‍.എല്‍.ബിക്ക് കേരള യൂനിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക് ആയിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ ഗീത തിരുവനന്തപുരത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.