ഗൂഡല്ലൂർ: കാട്ടാനകളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ വഴിയില്ലാതെ കർഷകർ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കാർഷിക മേഖലകളിൽ ദിനംതോറും കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വിളവെടുക്കാറായ സമയത്തുള്ള കൃഷിനാശം കർഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെട്ടാറായ നേന്ത്രവാഴ,തെങ്ങ്,കമുക് ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നത് തന്നെയാണ് കർഷകർക്ക് കനത്ത നഷ്ടം ഉണ്ടാക്കിവെക്കുന്നത്.
പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി അയ്യൻകൊല്ലി,അമ്പലമൂല,ചേരങ്കോട് ഏലമമണ്ണ,കുന്നലാടി ഉൾപ്പെടെയുള്ള ഭാഗത്താണ് ആനക്കൂട്ടം തമ്പടിച്ച് കൃഷിനാശിപ്പിക്കുന്നത്. അയ്യൻകൊല്ലി ഭാഗത്ത് തമ്പടിക്കുന്ന കാട്ടാനകൾ പൗലോസിൻെറ കവുങ്ങ്,ഇഞ്ചി ഉൾപ്പെടെ നശിപ്പിച്ചു.വിവരമറിഞ്ഞ് വനപാലകരെത്തി കാട്ടാനകളെ വിരട്ടിയെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.