പന്തല്ലൂർ: നെല്ലിയാളം നഗരസഭയുടെ കേന്ദ്രമായ പന്തല്ലൂർ നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ ഉടമകൾക്ക് നഗരസഭ അധികൃതർ പിഴയിട്ടു. ഒരു മാടിന് 2000 രൂപയാണ് പിഴ. നഗരസഭ ചെയർപേഴ്സൻ ശിവകാമിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് നാല് കന്നുകാലികളെ പിടികൂടി ആലയിലേക്ക് കൊണ്ടുപോയത്. മൂന്നു ദിവസത്തിന് 6000 രൂപ തോതിൽ പിഴ ഈടാക്കും, ആറാം ദിവസം ഉടമസ്ഥർ എത്തിയില്ലെങ്കിൽ കന്നുകാലികളെ പൊതുലേലത്തിൽ വിൽക്കപ്പെടും എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന സ്റ്റാൻഡിൽ നിരവധി കന്നുകാലികളാണ് രാത്രിയായാൽ കിടന്ന് അയവിറക്കുന്നതും ബസ് സ്റ്റാൻഡ് ആകെ കാഷ്ടവും മൂത്രവും കൊണ്ട് ദുർനാറ്റമുണ്ടാകുന്ന സാഹചര്യം ഉണ്ടാക്കുന്നത്. ഇതുകാരണം യാത്രക്കാക്ക് ഏറെ ദുരിതമാണ്. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനാപകടത്തിനും വ്യാപാരികൾക്ക് വരെ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.