പുൽപള്ളി: നാളികേരത്തിെൻറ വില കുത്തനെ ഉയർന്നത് കർഷകർക്ക് ആശ്വാസമാകുന്നു. വിപണിയിൽ ഒരു കിലോ തേങ്ങക്ക് 50 രൂപ വരെയാണ് വില. കർഷകർക്ക് 40 രൂപവരെ വില ലഭിക്കുന്നുണ്ട്. ഉൽപാദനക്കുറവിനിടെ മികച്ച വില ലഭിക്കുന്നതിെൻറ സന്തോഷത്തിലാണ് കർഷകർ.
വയനാട്ടിൽ തെങ്ങ് കൃഷി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. രോഗകീടബാധകളാണ് ഇതിന് പ്രധാന കാരണം. ജലസേചന സൗകര്യത്തിെൻറ അഭാവവും കർഷകരെ അലട്ടുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് കർഷകർ തെങ്ങുകൃഷിയിൽ തുടരുന്നത്.
ലോക്ഡൗണിെൻറ തുടക്കകാലം മുതൽ തേങ്ങക്ക് വില കുറവായിരുന്നു. ഈ അടുത്താണ് വില ഉയർന്നത്. കൃഷിക്ക് കാര്യമായ സഹായങ്ങൾ ഒന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്ന് പെരിക്കല്ലൂരിലെ കർഷകനായ ജോസ് പറയുന്നു.
നാളികേരം തനിവിളയായി കൃഷിചെയ്യുന്ന തന്നെപ്പോലുള്ള കർഷകർക്ക് സഹായ പദ്ധതികൾ നടപ്പാക്കിയാൽ മാത്രേമ കൃഷിയിൽ തുടരാൻ പറ്റൂവെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.