ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ ജനങ്ങളെയും കർഷകരെയും മറ്റും പ്രതികൂലമായി ബാധിക്കുന്ന പുതിയ ആനത്താര വിപുലീകരണ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടന പ്രതിനിധികളും അധികൃതരെയും ജനപ്രതിനിധികളെയും മന്ത്രിമാരെയും കണ്ട് നിവേദനം സമർപ്പിക്കൽ തുടരുന്നു. ആനത്താര പുതിയ ഉത്തരവ് പൂർണമായും കൈവെടിയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ് ലിം ലീഗ്, മക്കൾ നീതി മയ്യം ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ നീലഗിരി എം.പി.എ. രാജയെ കണ്ടു നിവേദനം സമർപ്പിച്ചു. മുൻ എം.എൽ.എ അഡ്വ. ദ്രാവിഡമണി, എ. ലിയാക്കത്തലി, ഇളംച്ചെഴിയൻ, എൻ. വാസു, എ. മുഹമ്മദ്ഗനി, വി.കെ. ഹനീഫ, സഹാദേവൻ, നാസർ ഹാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ആനത്താര കർഷകരും ജനങ്ങളെ പഞ്ചായത്തിലെ ജനങ്ങളെയും അതുപോലെ സ്കൂൾ കോളജ് വിദ്യാർഥികളുടെ പഠനങ്ങൾ വരെ ബാധിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് ഇതൊന്നും അതിനാൽ പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് ചെയർപേഴ്സൻ പി. വള്ളി, വൈസ് ചെയർമാൻ യൂനുസ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 18 വാർഡ് കൗൺസിലർമാരും ഒപ്പ് രേഖപ്പെടുത്തിയ നിവേദനം ഗൂഡല്ലൂർ ആർ.ഡി.ഒ ശെന്തിൽ കുമാറിന് സമർപ്പിച്ചു. വെള്ളിയാഴ്ച വിവിധ സന്നദ്ധ സംഘടനകളും നിവേദനം സമർപ്പിച്ചു. എ.എ.ഐ.എ.ഡി.എം.കെയുടെ ആഹ്വാനപ്രകാരം ആനത്താര പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന കരിങ്കൊടി പ്രതിഷേധ സമരം തുടരുമെന്നും സമര പരിപാടികൾ കൂടുതൽ ശക്തമാക്കാനും മേയ് 20ന് ഇത് സംബന്ധിച്ച് ആർ.ഡി.ഒ, ജില്ല കലക്ടർ എന്നിവരെ കണ്ട് നിവേദനം സമർപ്പിക്കാനും എം.എൽ.എ ഗൂഡല്ലൂർ വ്യാപാരി ഭവനിൽ വിളിച്ചുചേർത്ത വ്യാപാരി, മറ്റു സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.
ജനങ്ങളുടെ അഭിപ്രായം കേൾക്കാതെ ഇത്തരമൊരു പുതിയ ആനത്താര പദ്ധതി സർക്കാറിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പു നൽകുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യോഗത്തിൽ ഐക്യകണ്ഠേന തീരുമാനമായി അഡ്വ. പൊൻജയശീലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. അബ്ദുൽ റസാക്ക് (വ്യാപാരി സംഘം), എം.എസ്. കന്തയ്യ (മലയക താഴകം തിരുമ്പിയോർ കൂട്ടണി), എ.എം. ഗുണശേഖരൻ (തമിഴ്നാട് കട്ടുമാന തൊഴിലാളർ സംഘം), ജോസഫ് ( മനിതനേയ ജനനായക മക്കൾ കക്ഷി), യാസീൻ അഹമ്മദ് (ലീഗം ഫോറം), മാരിമുത്തു (പുറച്ചി ഇളഞ്ഞർകൾ കൂട്ടണി), സെൽവരാജ് (തായകം തിരുമ്പിയൂർ കൂട്ടണി) മുരുകൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പുതിയ ആനത്താര വിപുലീകരണ പദ്ധതി പിൻവലിക്കണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഗൂഡല്ലൂർ സി.പി.എം ഓഫിസിൽ ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു. മണ്ഡലത്തിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിപുലീകരണ പദ്ധതി പൂർണമായും കൈവിടണമെന്ന് ആവശ്യപ്പെട്ട് എം.പി, ടൂറിസം മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിക്കുകയും വനംമന്ത്രിയെ കാണാനും തീരുമാനിച്ച കാര്യം വ്യക്തമാക്കി. മുൻ എം.എൽ.എ ദ്രാവിഡമണി അധ്യക്ഷത വഹിച്ചു. എ. ലിയാക്കത്തലി, ഇളംച്ചെഴിയൻ, കെ. ഹംസ, എൻ. വാസു, എ. മുഹമ്മദ്ഗനി, സഹാദേവൻ, നാസർ ഹാജി, ബാബു, അൻസാരി, ഗോപിനാഥൻ, കുഞ്ഞു മുഹമ്മദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.