കൽപറ്റ: ജില്ലയിൽ ദിവസങ്ങളോളം നീണ്ട ദുരിതപ്പെയ്തിനൊടുവിൽ ഞായറാഴ്ച മുതൽ അടുത്ത നാലു ദിവസത്തേക്ക് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ ജില്ലയിൽ ശക്തമായ മഴയെതുടർന്ന് മഞ്ഞ ജാഗ്രത നിർദേശമാണ് നൽകിയിരുന്നത്. ഞായറാഴ്ച മുതൽ ജൂലൈ 20 വരെ മിതമായ മഴക്ക് സാധ്യതയുള്ള പച്ച ജാഗ്രത നിർദേശമാണ് നിലവിൽ നൽകിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകൾ, 3 ട്രാൻസ്ഫോർമറുകൾ, 30 കിലോമീറ്റർ ലൈൻ എന്നിവക്ക് നാശം സംഭവിച്ചു.
ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകളിലായി 227 കുടുംബങ്ങളിലെ 917 പേരാണ് കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 10 ക്യാമ്പുകളിലായി 139 കുടുംബങ്ങളെയും (541 പേര്), മാനന്തവാടി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 74 കുടുംബങ്ങളെയും (322 പേര്) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 14 കുടുംബങ്ങളെയും (54 പേര്) മാറ്റിത്താമസിപ്പിച്ചു. 118 കുടുംബങ്ങള്‍ ബന്ധുവീടുകളിലും മാറി താമസിക്കുന്നുണ്ട്.
ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മീ. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മീ. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856ഉം വൈത്തിരിയിൽ 990 ഉം സുൽത്താൻ ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ തൊണ്ടർനാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 115.5 മില്ലി മീറ്ററിനും 204.4 മില്ലി മീറ്ററിനും ഇടയിലായുള്ള ശക്തമായ മഴയാണ് രണ്ടിടങ്ങളിലും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.