മാനന്തവാടി: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിെൻറ മൊബൈൽ നമ്പർ ഉപയോഗിച്ച് ഗുജറാത്ത് സ്വദേശി വാക്സിനെടുത്തു. ഗുജറാത്ത് വദോധര ജില്ലയിലെ വാസവ ദാദുഭായ് അമറത്ഭായ് എന്ന വ്യക്തിയാണ് മാനന്തവാടി സ്വദേശി റോഷെൻറ മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് എടുക്കാനായി ഫോണിൽ മെസേജ് വന്നപ്പോഴാണ് തെൻറ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ വാക്സിൻ എടുത്തതായി മനസ്സിലാകുന്നത്.
നാലു വർഷത്തോളമായി താൻ ഈ നമ്പർ ഉപയോഗിക്കുന്നതായും തെൻറ കൈവശമുള്ള മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ചാണ് താൻ വാക്സിനെടുത്തതെന്നും യുവാവ് പറയുന്നു. ജില്ല പൊലീസ് മേധാവി, സൈബർ സെൽ, ആരോഗ്യവകുപ്പ് എന്നിവർക്ക് യുവാവ് പരാതി നൽകി. സമാന രീതിയിൽ കോഴിക്കോട് കൂമ്പാറ സ്വദേശിയായ കോവിഡ് വാക്സിന് സ്വീകരിക്കാത്ത യുവാവിന് ഹരിയാനയില്‍നിന്ന് വാക്സിന് സ്വീകരിച്ചതായി മെസേജ് വന്നിട്ടുണ്ട്. കോവിഡ് വാക്സിൻ സ്വീകരിക്കാതെ തന്നെ വാക്സിൻ സ്വീകരിച്ചെന്ന അറിയിപ്പാണ് വടക്കേടത്ത് സനീഷ് ജോസഫിെൻറ ഫോണിലേക്ക് എത്തിയത്. ജൂൺ 29ന് ആണ് സനീഷിെൻറ മൊബൈലിലേക്ക് മെസേജ് വന്നത്. ഉടൻ തന്നെ വന്ന മെസേജിലെ ലിങ്ക് വഴി കയറി പ്രിൻറ് എടുത്തുനോക്കിയപ്പോൾ തെൻറ പാസ്പോർട്ട് നമ്പർ, പേര്, വയസ്സ്, ബെനിഫിഷറി നമ്പർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.