ചൂരൽമലയിലും മുണ്ടക്കൈയിലും കനത്ത മഴ; ബെയ്‍ലി പാലം അടച്ചു

കൽപറ്റ: ഉരുൾ പൊട്ടൽ നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ. രണ്ടുമണിക്കൂറോളമായി ഇവിടെ മഴ തുടരുകയാണ്. മുണ്ടക്കൈ പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ആദ്യം ഒഴുക്കിൽ പെട്ട പശുക്കിടാവ് നീന്തിക്കയറിയിരുന്നു.

മറ്റൊരു പശുവിനെ അതിസാഹസികമായി അഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി. 15 മിനിറ്റ് പശു പുഴയിൽ കുടുങ്ങിപ്പോയി. പശുവിന് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ബെയ്‍ലി പാലം അടച്ചു.ബെയ്‍ലി പാലത്തിന് സമീപം ആദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നിരിക്കുകയാണ്.

Tags:    
News Summary - Heavy rain in chooralmala and Mundakkai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.