തരുവണ: ശക്തമായ കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്ന് ഓടുകൾ പാറിപ്പോയതോടെ കുടുംബം വഴിയാധാരമായി. തരുവണ മേച്ചിലാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ വീടാണ് തകർന്നത്. മേച്ചിലാട്ട് ശ്രീകൃഷ്ണക്ഷേത്രം പൂജാരികൂടിയാണിദ്ദേഹം. വീട് തകർന്നതോടെ, അയൽവാസിയുടെ വീട്ടിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്.
ശോച്യാവസ്ഥയിലായിരുന്ന വീടിന് പകരം പുതിയത് നിർമിക്കാൻ തറ നിർമിച്ചിരുന്നു. ഇവർക്ക് ഭൂമിയുണ്ടെങ്കിലും രേഖകളിലെ പ്രശ്നങ്ങൾ കാരണം ബാങ്ക് വായ്പ ലഭിക്കാത്തതിെൻറ നിസ്സഹായാവസ്ഥയിലായിരുന്നു കുടുംബം. അതിനിടിയിലാണ് ഉള്ള വീടും തകർന്നത്. വില്ലേജ് ഓഫിസിൽ കാലവർഷക്കെടുതി ധനസഹായ അപേക്ഷ നൽകിയിട്ടുണ്ട്. ഉദാരമതികളായ വ്യക്തികളും സംഘടനകളും ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.