കൽപറ്റ: വയനാട്ടിൽ ശനിയാഴ്ച 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. നാലു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് 10.70 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128928 ആയി. 1,25,516 പേര്‍ രോഗമുക്തരായി. നിലവില്‍ 2647 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 27, പുൽപള്ളി 21, തവിഞ്ഞാൽ 17, മൂപ്പൈനാട് 16, കൽപറ്റ, വെങ്ങപ്പള്ളി 11 വീതം, മുള്ളൻകൊല്ലി, ബത്തേരി, വൈത്തിരി 10 വീതം, നെന്മേനി എട്ട്, എടവക, കോട്ടത്തറ ഏഴു വീതം, അമ്പലവയൽ, മേപ്പാടി അഞ്ചു വീതം, മീനങ്ങാടി, തൊണ്ടർനാട് നാലു വീതം, കണിയാമ്പറ്റ, നൂൽപ്പുഴ, പൂതാടി മൂന്നു വീതം, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി രണ്ടു വീതം, പനമരം, വെള്ളമുണ്ട ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തില്‍ കഴിയുന്നവർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1683 പേരാണ്. 638 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12605 പേര്‍. ജില്ലയില്‍ നിന്ന് 1819 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനക്ക് അയച്ചത്. ഇതുവരെ 851063 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 849284 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 720356 പേര്‍ നെഗറ്റീവും 128928 പേര്‍ പോസിറ്റീവുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.