കൽപറ്റ: വയനാട്ടിൽ ശനിയാഴ്ച 220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 293 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് 11.33 ആണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127140 ആയി.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പറ്റ 37, മാനന്തവാടി 22, പനമരം, ബത്തേരി 18 വീതം, മുട്ടില്‍, വൈത്തിരി 10 വീതം, അമ്പലവയല്‍, കണിയാമ്പറ്റ ഒമ്പത് വീതം, മേപ്പാടി, നൂല്‍പ്പുഴ, പുല്‍പള്ളി എട്ടു വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ ഏഴു വീതം, നെന്മേനി, പൂതാടി, തവിഞ്ഞാല്‍ ആറു വീതം, എടവക, കോട്ടത്തറ, പൊഴുതന അഞ്ചു വീതം, മീനങ്ങാടി നാല്, മൂപ്പൈനാട്, തിരുനെല്ലി, വെള്ളമുണ്ട മൂന്ന് വീതം, തൊണ്ടര്‍നാട് രണ്ടു ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ, കര്‍ണാടകയില്‍നിന്നു വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
നിരീക്ഷണത്തില്‍ കഴിയുന്നവർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1205 പേരാണ്. 778 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8516 പേര്‍. ജില്ലയില്‍നിന്ന് 1734 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനക്ക് അയച്ചത്. ഇതുവരെ 840807 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 838993 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 711853 പേര്‍ നെഗറ്റീവും 127140 പേര്‍ പോസിറ്റീവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.