കൽപറ്റ: ജില്ലയിലെ അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ല ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 34 അക്ഷയ കേന്ദ്രങ്ങളിലൂടെയും അംഗൻവാടികളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അറഞ് വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്കരിച്ചത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബല്‍ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കൽപറ്റ അക്ഷയ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് ജില്ല കലക്ടർ ഡോ. രേണുരാജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഇനിയും കുട്ടികളുടെ ആധാർ എൻറോൾമെൻറ് നടത്താനുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ച് ജൂലൈ 15 നകം എൻറോൾമെൻറ് പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.