കല്പറ്റ: മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,200 വീടുകള്‍ക്ക് ആദ്യഘട്ടത്തില്‍ സൗജന്യ കണക്ഷന് നല്‍കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായതായി മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു. കേന്ദ്രാവിഷ്കൃത ഫണ്ടുപയോഗിച്ച് അമൃത് 2.0 കുടിവെള്ള പദ്ധതി മുഖേന 5,200 സൗജന്യ കണക്ഷനുകള്‍ നല്‍കാനായി 73 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാണ് അനുമതി തേടിയത്.
അതില്‍ 36 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 1,200 കുടിവെള്ള കണക്ഷനുകള്‍ സൗജന്യമായി നല്കാന് 5.28 കോടി രൂപയുടെ പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്.
യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി മുഖേന കാരാപ്പുഴയില്‍ നിന്നുള്ള വെള്ളവുമുപയോഗിച്ചാണ് നിലവില്‍ മുനിസിപ്പാലിറ്റിയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. അമൃത് 2.0 മുഖേന അനുമതിക്കായി സമര്‍പ്പിച്ച കുടിവെള്ള പദ്ധതി പൂർണമായും നടപ്പാക്കുന്നതോടെ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. 28 വാര്‍ഡുകളിലും കുടിവെള്ള കണക്ഷന് നല്‍കും.
ഗുണഭോക്താക്കളെ കണ്ടെത്താനായി നേരത്തെ തയാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ഉടനെ കണക്ഷന് നല്‍കുമെന്നും പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുടിവെള്ള കണക്ഷനുകളില്ലാത്ത വീടുകളുണ്ടാവില്ലെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.