കൽപറ്റ: വരുന്ന അധ്യയന വര്‍ഷം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളും പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കും. മുഴുവന്‍ വാഹനങ്ങളും ‘വിദ്യാവാഹന്‍’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖല ട്രാൻസ് പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. വൈത്തിരി താലൂക്ക് പരിധിയിലെ വാഹനങ്ങളുടെ പരിശോധന മേയ് 22 മുതല്‍ 25 വരെ കൽപറ്റ ബൈപ്പാസ് റോഡില്‍ നടക്കും.
ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം മെയ് 29ന് കൽപറ്റ മോട്ടോര്‍ വാഹന വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മാനന്തവാടി സബ് ആര്.ടി ഓഫിസിന് കീഴിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും പരിശീലന ക്ലാസും അതത് സ്ഥലങ്ങളില്‍ നടക്കും. ഡ്രെവര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.