കൽപറ്റ: രാജ്യത്തെ ദുരന്തനിവാരണ സാക്ഷരതക്ക് ജില്ലയിൽ തുടക്കമിടുന്നു. ഇന്ത്യയില്‍ ആദ്യമായി എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകള്‍ രൂപവത്കരിച്ച ജില്ലയായി മാറാന്‍ ഒരുങ്ങുകയാണ് വയനാട്. ജില്ലയിലെ 197 ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 185 ലും 40 കുട്ടികളടങ്ങുന്ന ഡി.എം. ക്ലബുകള്‍ രൂപവത്കരിച്ചു കഴിഞ്ഞു. 8000ത്തോളം കുട്ടികള്‍ക്ക് ഒരു വര്‍ഷം നീളുന്ന പരിശീലന പദ്ധതി ഒക്ടോബറില്‍ തുടങ്ങും.
ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും വരുന്ന തലമുറക്ക് പരിശീലനം നല്‍കുന്ന ഈ പദ്ധതിയും വയനാട്ടില്‍നിന്ന് തുടങ്ങുന്നത് ശ്രദ്ധേയമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. രാജ്യത്തിനു മാതൃകയായി ജില്ലയിൽ എ.ബി.സി.ഡി പദ്ധതി നടപ്പാക്കുന്ന ജില്ല കലക്ടര്‍ എ. ഗീതയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുകയെന്ന ചുമതല വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ല ഭരണകൂടം നിര്‍വഹിച്ചത് സംസ്ഥാനം മാതൃകയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് പഞ്ചായത്തുകളില്‍ ഇതിനകം പൂര്‍ത്തിയായ പദ്ധതി ജില്ലയില്‍ പൂര്‍ണമാകുന്നതോടെ മികച്ച നേട്ടമാകും.
മുഴുവന്‍ ആദിവാസികല്‍ക്കും രേഖകള്‍ ലഭ്യമായ ഇന്ത്യയിലെതന്നെ ആദ്യ പഞ്ചായത്തായി തൊണ്ടര്‍നാട് മാറിയത് അഭിമാനകരമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.