കൽപറ്റ: ജില്ല കായികമേളയുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച 40 വ്യക്തിഗത ഇനങ്ങളും ആറ് റിലേ മത്സരങ്ങളും ഉൾപ്പെടെ ആകെ 46 ഫൈനലുകളായിരിക്കും നടക്കുക. ഇതോടെ സ്കൂളുകൾ തമ്മിലുള്ള പോരാട്ടവും കനക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്ത മത്സരത്തോടെയായിരിക്കും ട്രാക്കുണരുക. തുടർന്ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തവും നടക്കും. മീറ്റിലെ ആകർഷകയിനമായ 4x100 മീറ്റർ റിലെ വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4x100 മീറ്റർ റിലേ വെള്ളിയാഴ്ച നടക്കും. ഉച്ചക്കുശേഷം മൂന്നുമണിയോടെ വിവിധ വിഭാഗങ്ങളിലെ 400 മീറ്റർ ഓട്ടവും നടക്കും.
110 മീറ്റർ ഹർഡിൽസ് (സീനിയർ ആൺ, ജൂനിയർ ആൺ), 100 മീറ്റർ ഹർഡിൽസ് (സീനിയർ പെൺ, ജൂനിയർ പെൺ), ജാവലിൻ ത്രോ(ജൂനിയർ ആൺ), 3000 മീറ്റർ നടത്തും (ജൂനിയർ പെൺ), 5000 മീറ്റർ നടത്തം (ജൂനിയർ ആൺ), ഹൈജംപ് (ജൂനിയർ ആൺ), ലോംങ്ജംപ് (സീനിയർ ആൺ), 3000 മീറ്റർ (സിനീയർ പെൺ, സിനീയർ ആൺ), 80 മീറ്റർ ഹർഡിൽസ് (സബ് ജൂനിയർ ആൺ- പെൺ), ജാവലിൻ ത്രോ (സിനീയർ ആൺ), 3000 മീറ്റർ (ജൂനിയർ ആൺ, പെൺ), ലോംങ്ജംപ് (സിനീയർ പെൺ), ഹാമർ ത്രോ (സീനിയർ പെൺ, ജൂനിയർ പെൺ), ലോംജംപ് (ജൂനിയർ പെൺ, സബ് ജൂനിയർ പെൺ) തുടങ്ങിയ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി നടക്കും.
ഉച്ചക്കുശേഷം ഹൈജംപ് (സീനിയർ ആൺ), ലോംജംപ് (സബ് ജൂനിയർ ആൺ), ഹാമർത്രോ (ജൂനിയർ ആൺ), പോൾ വാട്ട് (ജൂനിയർ, സീനിയർ ആൺ), ഡിസ്കസ് ത്രോ (സീനിയർ ആൺ), ഷോട്ട്പുട്ട് (ജൂനിയർ പെൺ), ലോംജംപ് (ജൂനിയർ ആൺ), 400 മീറ്റർ ഓട്ടം (സബ് ജൂനിയർ, ജൂനിയർ, സിനീയർ ആൺ പെൺ), ഡിസ്കസ് ത്രോ (ജൂനിയർ ആൺ), ഷോട്ട്പുട്ട് (സീനിയർ പെൺ), 4x400 മീറ്റർ റിലെ (സബ് ജൂനിയർ, ജൂനിയർ, സിനീയർ ആൺ പെൺ) എന്നീ ഫൈനലുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.