കൽപറ്റ: പുത്തൂർവയലിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 13 ഗ്രാമിലധികം മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. വീട് വാടകക്ക് എടുത്ത് ലഹരിമരുന്ന് വിൽപന നടത്തിവരുകയായിരുന്ന കൊടുവള്ളി എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32) ആണ് അറസ്റ്റിലായത്. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന എ.ഡി.എം.എ മയക്കുമരുന്നാണ് പിടികൂടിയത്. കൽപറ്റ ജെ.എസ്.പി അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി പ്രത്യേക അന്വേഷണ സംഘവും മേപ്പാടി എസ്.ഐ വി.പി. സിറാജും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ ടീം അംഗങ്ങളായ എസ്.ഐ പി. ജയചന്ദ്രൻ, െപാലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ടി.കെ. നജീബ്, എ. അഭിജിത്ത്, വി. പാർവതി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.