കല്പറ്റ: നഗരത്തില്‍ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പലവ്യഞ്ജന-സ്റ്റേഷനറി മൊത്ത-ചില്ലറ വ്യാപാര സ്ഥാപനമായ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്ററില്‍ തീപിടിത്തം.
അടച്ചിട്ട ഷട്ടറുകള്‍ക്കിടയിലൂടെ പുകയുയരുന്നതു ഞായറാഴ്ച രാവിലെ ആറരയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്നിരക്ഷാസേന പൂട്ടുപൊളിച്ചു ഷട്ടറുകള്‍ തുറന്നു തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാഷ് കൗണ്ടറിെൻറ ഭാഗത്താണ് തീ പടര്‍ന്നത്.
രണ്ട് കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും ഏതാനും രേഖകളും കത്തിനശിച്ചു. തീയണയ്ക്കുന്നതായി വെള്ളം പമ്പ് ചെയ്തതുമൂലം പലചരക്ക്, സ്റ്റേഷനറി സാധനങ്ങള്‍ക്കും നാശമുണ്ടായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ നാദാപുരം ഇരിങ്ങണ്ണൂര്‍ സ്വദേശി അറയ്ക്കല്‍ അബ്ദുറസാഖ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.