ബാ​ല​

സു​ബ്ര​ഹ്മ​ണ്യൻ

ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും പി​ഴ​യും

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്കെ​തി​രെ അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 10000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​ണി​യാ​മ്പ​റ്റ, പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ​യാ​ണ് (42) ക​ൽ​പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷൽ കോ​ട​തി ജ​ഡ്‌​ജി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2022 ജ​നു​വ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ച്ചുകൊ​ണ്ടി​രു​ന്ന കു​ട്ടി​യെ വ​ലി​ച്ചു കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്ന​ത്തെ ക​മ്പ​ള​ക്കാ​ട് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന പി.​പി. അ​ഖി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജി. ​ബ​ബി​ത ഹാ​ജ​രാ​യി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ക​മ്പ​ള​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​പി​ൻ, ര​തീ​ഷ് തു​ട​ങ്ങി​യ​വ​രും പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ റ​മീ​ന​യു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Five years imprisonment and fine for the accused who committed sexual harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.