കല്‍പ്പറ്റ: അഡ്വാന്‍സ് തുക നല്കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിപ്പിച്ച് ബാക്കി പണം നല്‍കാതെ തട്ടിപ്പ് നടത്തിയതായും പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിയതിന്റെ പേരില്‍ രണ്ട് ജ്വല്ലറികളിലായി ഒമ്പത് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് വാകേരി മൂടക്കൊല്ലി സ്വദേശികളായ അനൂപ്, ഷൈനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അയല്‍വാസിയായ യുവതിയാണ് കല്യാണത്തിനെന്ന പേരില്‍ അഡ്വാന്‍സ് തുക നല്കി സ്വര്‍ണം വാങ്ങാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ വാങ്ങി നല്കിയാല് വേതനം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണം വാങ്ങാന്‍ തയാറായതെന്ന് ഇരുവരും പറഞ്ഞു.
യുവതിയുടെ സുഹൃത്താണ് വാങ്ങിയ സ്വര്‍ണം കൊണ്ടുപോയത്. എന്നാല്‍, ബാക്കി തുകക്കായി വിളിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറുകയാണുണ്ടായത്. നിലവിൽ ഫോണെടുക്കാത്ത സാഹചര്യമാണ്. ജ്വല്ലറിക്കാരുമായുള്ള പരിചയത്തിന്റെ പേരിലാണ് ഇത്തരത്തില്‍ പല ജ്വല്ലറികളില്‍നിന്നായി നൂറ് പവനിലേറെ സ്വര്‍ണം പലപ്പോഴായി വാങ്ങി നല്‍കിയത്. ആദ്യമെല്ലാം കൃത്യമായി അഡ്വാന്‍സ് തുകയും ബാക്കി തുകയും നല്കി വിശ്വാസ്യത നേടിയാണ് ഇവർ തങ്ങളെ പിന്നീട് വഞ്ചിച്ചതെന്നും ഇവർ പറഞ്ഞു.
കേണിച്ചിറ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ബത്തേരി പൊലീസിലും പരാതി നല്കി. എന്നാല്‍, പരാതി നല്കിയ തങ്ങളെ പ്രതികളാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നിലവില്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും അനൂപും, ഷൈനിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.