കൽപറ്റ: ഭൂരഹിതരായ ആദിവാസികൾക്ക് 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിക്ക് കീഴിൽ 2013ൽ പതിച്ചുനൽകിയ ഭൂമിക്ക് നികുതി ഈടാക്കാൻ വഴിയൊരുങ്ങി. 14 കുടുംബങ്ങൾക്ക് 36 സെന്റ് വീതം പതിച്ചുനൽകിയിട്ടും ഭൂനികുതി ഈടാക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു.
തുടർന്ന് സുൽത്താൻ ബത്തേരി തഹസിൽദാർ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. 14 കുടുംബങ്ങൾക്ക് പാടിച്ചിറ വില്ലേജിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂമിക്ക് നികുതി സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കും. പരാതിക്കാരുടെ 0.1356 ഹെക്ടർ ഭൂമിക്ക് 2021 ഡിസംബറിൽ നികുതി സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ് 13 കൈവശക്കാർക്ക് നികുതി ഒടുക്കുന്നതിനായി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി തഹസിൽദാർ കമീഷനെ അറിയിച്ചു. അമരക്കുനി പണിയ കോളനിയിലെ താമസക്കാരായ ബാലനും ലില്ലിയും സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.