കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വിവിധ നിർദേശങ്ങളുമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ. സർക്കാറിനും വകുപ്പ് മേധാവികൾക്കും നൽകിയ നിർദേശങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വനസംരക്ഷണ ജീവനക്കാർ.
- വന്യജീവികളുടെ ജനവാസമേഖലയിലെ കടന്നുവരവുമായി ബന്ധപ്പെട്ട് കാരണങ്ങൾ കണ്ടെത്തുന്നതിന് കേരള, കർണാടക, തമിഴ്നാട് വനമേഖലകളിൽ പഠനം നടത്താൻ വിദഗ്ധ ടീം രൂപവത്കരിച്ച് അവരുടെ നിർദേശങ്ങൾ നടപ്പാക്കുക
- വന്യജീവികളിലെ ആക്രമണ സ്വഭാവം ഉണ്ടായതിന് കാരണമായി ബാഹ്യ ഇടപെടലുകളോ അട്ടിമറിയോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുക
- താലൂക്ക് അടിസ്ഥാനത്തിൽ മിനിമം 25 അംഗങ്ങളെ ഉൾപ്പെടുത്തി ഓരോ ആർ.ആർ.ടി സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുക. അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും മറ്റും ലഭ്യമാക്കുക. നിലവിൽ വയനാട് ജില്ലയിൽ 180 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ വന്നതിനാൽ ഉപയോഗപ്പെടുത്തിയാൽ വകുപ്പിന് കാര്യമായ സാമ്പത്തിക ബാധ്യതകളും ഉണ്ടാകുന്നില്ല
- ആർ.ആർ.ടി സ്റ്റേഷനുകളിൽ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുക
- ആനിമൽ ആംബുലൻസ് തയാറാക്കുക
- പൊതുജനങ്ങൾ പ്രദേശത്ത് തടിച്ചുകൂടി അപകടങ്ങൾ ഇല്ലാതാക്കുന്നതിനായി പ്രദേശത്ത് 144 കർശനമായി നടപ്പാക്കുന്നതിന് നിയമനിർമാണം നടത്തുക
- ഔദ്യോഗികമായി വാർത്തകൾ നൽകുന്നതിന് ഔദ്യോഗിക വകുപ്പ് പ്രതിനിധിയെ നിശ്ചയിക്കുക. അവരിലൂടെ മാത്രം വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുക
- മാധ്യമങ്ങൾ ഡ്രോണുകളും മറ്റും ഉപയോഗിച്ച് വന്യജീവികളുടെ ദൃശ്യങ്ങൾ പകർത്തുമ്പോൾ ആ ശബ്ദം ജീവികളെ അസ്വസ്ഥമാക്കുകയും അവയിൽനിന്ന് പ്രവചിക്കാനാവാത്ത പ്രതികരണങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ നിയന്ത്രിക്കുന്നതിന് നടപടിയുണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.