കൽപറ്റ: നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനൊപ്പമുണ്ടായിരുന്ന പ്രത്യേക പരിശീലനം ലഭിച്ച ബ്രൂണോ എന്ന പൊലീസ് നാര്‍ക്കോട്ടിക് സ്നിഫര്‍ ഡോഗ് ഓര്‍മയായി. തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ ഓള്‍ഡ് ഏജ് ഹോമായ വിശ്രാന്തിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഏഴ് വയസ്സായിരുന്നു. 2018 ലെ കേരള പൊലീസ് ഡ്യൂട്ടി മീറ്റില്‍ ബ്രൂണോ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു. സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. ചാൾസ്, എം.എസ്. സനിൽ കുമാർ എന്നിവരായിരുന്നു ബ്രൂണോയുടെ പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.