കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം: ഹ്യുമാനിറ്റീസിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം –ജില്ല വികസന സമിതി

കൽപറ്റ: ആദിവാസി-ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൂടി സൗകര്യാര്‍ഥം ജില്ലയില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ജില്ല വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദിവാസി കുട്ടികളില്‍ സയന്‍സ് വിഭാഗം തിരഞ്ഞെടുക്കുന്നവർ വളരെ കുറവായതിനാല്‍ ജില്ലയില്‍ ഹ്യുമാനിറ്റീസിനാണ് ആവശ്യക്കാര്‍ കൂടുന്നതെന്ന് യോഗത്തില്‍ വിഷയമുന്നയിച്ച സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍പേഴ്‌സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ. അദീല അബദുല്ല അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വളരെ അത്യാവശ്യം ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ജില്ല വികസന സമിതി യോഗം. വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെയും എം.എല്‍.എ ഫണ്ടുകളുടെയും നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. കോവിഡിനിടയിലും പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച ഉണ്ടാവരുതെന്നും ഫണ്ട് വിനിയോഗം വേഗത്തിലാക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ ഒരുകാലതാമസവും ഉണ്ടാകാന്‍ പാടില്ലെന്ന് സര്‍ക്കാറിെൻറ കര്‍ശന നിര്‍ദേശമുള്ളതായും കലക്ടര്‍ പറഞ്ഞു.മുനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ജില്ലക്ക് അധിക ഫണ്ട് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും.ജില്ല എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് സ്‌കില്‍ പാര്‍ക്കും പരിശീലന കേന്ദ്രവും ഉള്‍പ്പെടെ വിപുലമായ ജില്ല എംപ്ലോയബിലിറ്റി സെൻറര്‍ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ യോഗം തീരുമാനിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, വൈസ് പ്രസിഡൻറ് എ. പ്രഭാകരന്‍ മാസ്​റ്റര്‍, രാഹുല്‍ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ്, അസിസ്​റ്റൻറ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, ജില്ല പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Plus One Admission for Tribal Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.