കൽപറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ അറിയിച്ചു.
28ന് എത്തുന്ന പ്രിയങ്ക രാവിലെ 11.30ന് മീനങ്ങാടിയിലും രണ്ടരക്ക് പനമരത്തും വൈകീട്ട് നാലരക്ക് പൊഴുതനയിലും പൊതുയോഗങ്ങളിൽ സംസാരിക്കും. 29ന് രാവിലെ 9.30ന് ഈങ്ങാപ്പുഴയിലും ഉച്ചക്ക് ഒന്നരക്ക് തെരട്ടമ്മലും മൂന്നിന് മമ്പാടും വൈകീട്ട് നാലരക്ക് ചുങ്കത്തറയിലും പ്രിയങ്ക കോർണർ യോഗങ്ങളിൽ പങ്കെടുക്കും. ഒരാഴ്ചക്കുള്ളിൽ എല്ലാ നിയോജക മണ്ഡലം കൺവെൻഷനുകളും പഞ്ചായത്തുതല കൺവെൻഷനുകളും യു.ഡി.എഫ് പൂർത്തിയാക്കി.
വെള്ളിയാഴ്ചയോടെ ബൂത്ത് കൺവെൻഷനുകളും പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.