കല്പറ്റ: ഇത്തവണത്തെ കാലവര്‍ഷത്തിൽ നശിച്ചത് 1681 ഹെക്ടര്‍ കൃഷി. ശക്തമായ മഴയിലും കാറ്റിലും നിരവധി കാര്‍ഷിക വിളകള്‍ വെള്ളത്തിലായി. കൃഷി വകുപ്പിന്റെ ഇതുവരെയുള്ള പ്രാഥമിക കണക്ക് പ്രകാരം ജില്ലയില്‍ 20,55,95,720 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പച്ചക്കറികള്‍, വാഴ, റബര്‍, തെങ്ങ്, ഇഞ്ചി തുടങ്ങിയ വിളകള്‍ക്കാണ് കൂടുതല്‍ നശിച്ചത്. 1659 ഹെക്ടര്‍ വാഴക്കൃഷി മാത്രം ഇത്തവണ നിലംപൊത്തി. ജില്ലയിൽ കൂടുതല്‍ നഷ്ടം വാഴക്കര്‍ഷകര്‍ക്കാണ്. കുലച്ചതും അല്ലാത്തതുമായ വാഴകള്‍ കാറ്റിലും മഴയിലും നിലംപൊത്തിയതില്‍ 20.9 കോടിയുടെ നഷ്ടമാണുണ്ടായത്. മൂന്ന് ഹെക്ടര്‍ റബര്‍ കൃഷി നശിച്ചതില്‍ 22.8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 0.79 ഹെക്ടര്‍ തെങ്ങും മഴയില്‍ നശിച്ചു. ഇതില്‍ 4.65 ലക്ഷം രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്. 1.2 ഹെക്ടര്‍ വരുന്ന പച്ചക്കറി കൃഷി നശിച്ചതില്‍ 48,000 രൂപയുടെ നഷ്ടവും കണക്കാക്കുന്നു. ഇഞ്ചിക്ക് നല്ല വിലയുള്ള ഈ സമയത്ത് 2.37 ഹെക്ടര്‍ ഇഞ്ചിപ്പാടം മഴയില്‍ നശിച്ചു.
ഇതുമൂലം 4.56 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ കവുങ്ങ്, നെല്‍വയല്‍, ജാതി, കാപ്പി തുടങ്ങിയ കൃഷികളെയും മഴ പ്രതികൂലമായി ബാധിച്ചു. കൃഷിനാശത്തിനു പുറമെ വീടുകളും വൈദ്യുതി തൂണുകളും മഴയിലും കാറ്റിലും തകര്‍ന്നു. കുലച്ച നേന്ത്രവാഴകളാണ് ഏറെയും കാറ്റില്‍ ഒടിഞ്ഞു നശിച്ചത്.
കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഓണ വിപണി ലക്ഷ്യമാക്കിയാണ് മിക്കവരും വാഴക്കൃഷിയിലേക്ക് ഇറങ്ങിയത്. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.