കൽപറ്റ: മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുളള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസി. മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഇന്റര്മീഡിയത്തില് കുറയാത്ത വിദ്യഭ്യാസ യോഗ്യതയും ടീ പ്ലാന്റേഷന് രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പ്രായം 65 വയസില്‍ താഴെ. അപേക്ഷകര്‍ ബയോഡാറ്റ മേയ് രണ്ടിന് വൈകീട്ട് അഞ്ചിനകം സബ് കലക്ടര്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മേയ് മൂന്നിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍. യോഗ്യത: സിവില്‍ എൻജിനീയറിങ് ഡിപ്ലോമ/ ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്, സിവില്‍/ഐ.ടി.ഐ സര്‍വ്വേയര്‍. ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍. 04936 286693.
കൽപറ്റ: കുടുംബശ്രീ ജില്ല മിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ട് ഓഫിസില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി.കോം ബിരുദവും, ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫിസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അപേക്ഷകര്‍ 20 നും 35 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷക, വയനാട് ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. മാനന്തവാടി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.