കൽപറ്റ: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് സബ്സിഡിയോട്കൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കുന്നതിന് എല്ലാ സെക്ഷന്‍ ഓഫിസുകളിലും ആരംഭിച്ച കാമ്പയിന് ഡിസംബര്‍ 31 വരെ തുടരും. കെ.എസ്.ഇ.ബി ലിമിറ്റഡ് അനുവദിച്ച പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഡവലപേഴ്സിനെ തിരഞ്ഞെടുത്ത് രജിസ്ട്രേഷന് നടത്താം.
മൂന്ന് കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും മൂന്ന് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയുമാണ് ലഭിക്കുക. മൂന്ന് കിലോ വാട്ട് സിസ്റ്റത്തിന്റെ യഥാര്‍ത്ഥ വില 1,90,500 രൂപ ആണെങ്കിലും സബ്സിഡിയായ 57,383 രൂപ കുറച്ച് 1,33,117 രൂപ മാത്രം ഉപഭോക്താക്കള്‍ നല്കിയാല് മതി.
സബ്സിഡി തുക കുറച്ചു നല്കുന്ന പദ്ധതി പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്. എല്ലാ പൊതുജനങ്ങള്‍ക്കും സബ്സിഡിയോടെയുള്ള സൗര സ്പോട്ട് രജിസ്ട്രേഷന് കാമ്പയിന് ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുമായോ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറായ 1912ലോ കെ.എസ്.ഇ.ബിയുടെ സൗര കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. ഫോണ്‍: 9496002968.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.