പീഡനം: പ്രതിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

കൽപറ്റ: പോക്സോ കേസിൽ പ്രതിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൂതാടി താന്നിക്കുന്ന് സ്വദേശി ടി.ജി. കൃഷ്ണന് (29) ആണ് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. കൽപറ്റ ഫാസ്റ്റ് ട്രാക്ക്

സ്പെഷൽ കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാരാണ് കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2018 മാർച്ച് മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളയവിലാണ് കേസിന് ആസ്പദമായ സംഭവം.

പലതവണകളായി പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതി യുവാവിനെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി. അന്നത്തെ കേണിച്ചിറ സബ് ഇൻസ്പെക്ടർ സി. ഷൈജുവാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - sexual assaulting-20 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.