കല്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ന്യായ്' പദ്ധതിയുടെ ലഘുലേഖ വിതരണവും യൂത്ത് കാമ്പയിനും ഏപ്രില്‍ ആറിന് കൽപറ്റയില് തുടക്കം കുറിക്കാന്‍ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. യോഗം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി. ശിഹാബ് അധ്യക്ഷതവഹിച്ചു യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പലത, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എം.പി നവാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അമല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, യു.ഡി.എഫ് മണ്ഡലം ചെയര്മാന് ടി. ഹംസ, കണ്‍വീനര്‍ പി,പി, ആലി, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി.എച്ച്. ഫസല്‍, ഷാജി കുന്നത്ത് എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് സ്വാഗതവും ഷാജി കുന്നത്ത് നന്ദിയും പറഞ്ഞു. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ഭാരവാഹികളായി ചെയര്മാന് സി. ശിഹാബ്, കണ്‍വീനര്‍ ഡിന്റോ ജോസ്, ട്രഷറര്‍ രോഹിത് ബോധി, കോഓഡിനേറ്റര്‍മാരായി ഷാജി കുന്നത്ത്, ആല്ഫിന് എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.