കൽപറ്റ: അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പോഷകാഹാരത്തിനുള്ള സബ്സിഡി ഗോതമ്പ് കേന്ദ്ര സർക്കാർ അനുവദിച്ചു. അടുത്ത ആഴ്ചയോടെ കുടുംബ ശ്രീ അമൃതം ന്യൂട്രിമിക്സ് നിർമാണ യൂനിറ്റുകൾക്ക് ഗോതമ്പ് ലഭ്യമാവുമെന്നും പോഷകാഹാര വിതരണം ഏപ്രിൽ ഒന്നുമുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. 52,000 കിലോ ഗോതമ്പാണ് അനുവദിച്ചതെന്ന് അമൃതം കൺസോർഷ്യം ജില്ല പ്രസഡൻറ് കെ.യു. വിനീഷ് പറഞ്ഞു.
നിർമാണ യൂനിറ്റുകൾക്കുള്ള കേന്ദ്ര സർക്കാറിെൻറ സബ്സിഡി ഗോതമ്പ് വിതരണം നിലച്ചതിനാൽ ജില്ലയിലെ 874 അംഗനവാടികളിലും കഴിഞ്ഞ മാസം മുതൽ ന്യൂട്രിമിക്സ് വിതരണം നിലച്ചിരുന്നു. രണ്ട് രൂപ നിരക്കിലാണ് സർക്കാർ ഗോതമ്പ് നൽകുന്നത്. ഇത് യൂനിറ്റുകളിൽ എത്തുമ്പോഴേക്കും 1.25 രൂപ കൂടി വർധിച്ച് 3.25 രൂപയോളമാണ് ചെലവ് വരുക. കേന്ദ്ര സർക്കാർ ഗോതമ്പ് വിതരണം നിർത്തിയതോടെ പൊതുവിപണിയിൽനിന്ന് കിലോക്ക് 28 രൂപ നൽകി ഗോതമ്പ് വാങ്ങേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ജില്ലയിലെ 10 അമൃതം ന്യൂട്രി മിക്സ് യൂനിറ്റുകളും നിർമാണം നിർത്തിയത്.
ഇതോടെ, ആറ് മാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗൻവാടി കേന്ദ്രീകരിച്ചുള്ള പോഷകാഹാര വിതരണം നിലച്ചിരുന്നു. അമൃതം ന്യൂട്രിമിക്സ് ലഭ്യമാവുന്നതുവരെ പൂരിത പോഷകാഹാരമായി മുത്താറിയും ശർക്കരയും ലഭ്യമാക്കാൻ നടപടികൾ ഐ സി.ഡി.എസ് സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.