മാനന്തവാടി: ടാറിങ്ങിന് പിന്നാലെ റോഡ് തകർന്നു. പ്രതിഷേധവുമായി നാട്ടുകാർ കരാറുകാരനെ തടഞ്ഞു.മാനന്തവാടി നഗരത്തിൽ പോസ്റ്റോഫിസ് താഴെയങ്ങാടി റോഡാണ് തകർന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനുശേഷം വ്യാഴാഴ്ച രാത്രി മുതലാണ് ടാറിങ് പ്രവൃത്തി ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ വാഹനങ്ങൾ കടത്തിവിട്ടതോടെയാണ് റോഡ് തകർന്നത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചെറുസാന്നിധ്യം പോലും പ്രവൃത്തി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെയാണ്, നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നത്.
ഇതേതുടർന്ന് വീണ്ടും വാഹന ഗതാഗതം തടഞ്ഞാണ് പ്രവൃത്തി പൂർത്തീകരിച്ചത്. അതേസമയം, പരാതിയുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിെൻറ ഗുണനിലവാര പരിശോധന വിഭാഗം സാമ്പിളുകൾ ശേഖരിച്ചതായും അപാകത ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.