കൽപറ്റ: കൽപറ്റ ടൗണില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ വിനായക എസ്‌റ്റേറ്റില്‍ വ്യാഴാഴ്ച വീണ്ടും പുലിയെ കണ്ടു. വിനായക എസ്‌റ്റേറ്റില്‍ കാപ്പിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. രാവിലെ ആറരയോടെ ഓട്ടോഡ്രൈവറും വൈകീട്ട് കുട്ടികളുമാണ് പുലിയെ കണ്ടത്. ബുധനാഴ്ച കൊട്ടാരം എസ്‌റ്റേറ്റ് മഞ്ഞളാംകൊല്ലി ഭാഗത്ത് കൗണ്‍സിലര്‍ ജൈന ജോയിയുടെ ഭര്‍ത്താവ് കെ.ജി. ജോയി തോട്ടത്തിലേക്ക് കയറിപ്പോവുമ്പോള്‍ പുലിയെ കണ്ടിരുന്നു.
ചുഴലി പെരിന്തട്ടപാലത്തിന് സമീപം നാട്ടിലിറങ്ങിയ പുലി പശുക്കിടാവിനെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പ്രദേശവാസികള്‍ ഈ ഭാഗത്ത് പുലിയെ കണ്ടിരുന്നു.
സമീപത്ത് ചായത്തോട്ടമായതിനാല്‍ അതുവഴി വനത്തില്‍ നിന്ന് വന്നതാവുമെന്നാണ് കരുതുന്നത്. കാപ്പി വിളവെടുപ്പ് ജോലി തുടങ്ങാനായതിനാല്‍ ആളുകള്‍ ആശങ്കയിലാണ്. പുലി തന്നെയാണ് കല്‍പറ്റ ടൗണിനോട് ചേര്‍ന്നുള്ള ചുഴലിയില്‍ ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.