ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഡ് ഫു​ട്ബാ​ളി​ൽ നി​ന്ന്

മ​ഡ് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പി​ന് വ​യ​നാ​ട് ഒ​രു​ങ്ങി

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ മ​ണ്‍സൂ​ണ്‍ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്റെ​യും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് മ​ഡ് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പി​ന് ജൂ​ലൈ ആ​റി​ന് തു​ട​ക്ക​മാ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, വി​വി​ധ വ​കു​പ്പു​ക​ള്‍, ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ഡ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

മ​ണ്‍സൂ​ണ്‍ മി​നി മാ​ര​ത്ത​ണ്‍, മ​ഡ് ഫു​ട്‌​ബാ​ൾ, മ​ണ്‍സൂ​ണ്‍ മ​ഡ് വ​ടം​വ​ലി, ക​യാ​ക്കി​ങ്, മ​ണ്‍സൂ​ണ്‍ ട്ര​ക്കി​ങ്, മ​ഡ് വോ​ളി​ബോ​ള്‍, മ​ണ്‍സൂ​ണ്‍ ക്രി​ക്ക​റ്റ്, മ​ഡ് ക​ബ​ഡി, മ​ഡ് പ​ഞ്ച്ഗു​സ്തി തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും. ക​ല്‍പ​റ്റ, മാ​ന​ന്ത​വാ​ടി, പ​ന​മ​രം താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ജൂ​ലൈ ആ​റ് മു​ത​ല്‍ 14 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ക. ജൂ​ലൈ ആ​റി​ന് മ​ണ്‍സൂ​ണ്‍ മി​നി മാ​ര​ത്തോ​ണോ​ടെ മ​ഡ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​വും. വി​ജ​യി​ക​ള്‍ക്ക് 25,000, 15,000, 10,000, 5000, 3000, 2000 രൂ​പ വി​ധം കാ​ഷ് അ​വാ​ര്‍ഡ് ല​ഭി​ക്കും.

ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് മ​ഡ് ഫെ​സ്റ്റ് ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ന്‍ ചെ​റു​ക​ര, കെ. ​അ​നി​ല്‍കു​മാ​ര്‍, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി.​വി പ്ര​ഭാ​ത്, ഡി.​റ്റി.​പി.​സി സെ​ക്ര​ട്ട​റി കെ.​ജി അ​ജേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​ങ്ങ​ള്‍, സ്ഥ​ലം, തി​യ​തി

ജൂ​ലൈ ആ​റി​ന് പ​ന​മ​രം മു​ത​ല്‍ മാ​ന​ന്ത​വാ​ടി വ​രെ ന​ട​ക്കു​ന്ന മ​ണ്‍സൂ​ണ്‍ മി​നി മാ​ര​ത്തോ​ണോ​ടെ ജി​ല്ല​യി​ല്‍ മ​ഡ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​വും. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല മ​ഡ് ഫു​ട്ബാ​ള്‍ മ​ത്സ​രം, ജി​ല്ല​ത​ല മ​ഡ് വോ​ളി​ബോ​ള്‍ എ​ന്നി​വ ജൂ​ലൈ 7, 8 തി​യ​തി​ക​ളി​ല്‍ മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ര്‍ക്കാ​വി​ന് സ​മീ​പ​വും സു​ല്‍ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക്ത​ല മ​ഡ് ഫു​ട്ബാ​ള്‍ മ​ത്സ​രം ജൂ​ലൈ ഒ​മ്പ​തി​ന് നൂ​ല്‍പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​രി​ലും ന​ട​ക്കും. സം​സ്ഥാ​ന​ത​ല ക​യാ​ക്കി​ങ് (ഡ​ബി​ള്‍) മ​ത്സ​രം ജൂ​ലൈ 10 ന് ​ക​റ​ലാ​ട് ത​ടാ​ക​ത്തി​ല്‍ ന​ട​ക്കും.

മ​ഡ് വ​ടം​വ​ലി, മ​ഡ് ക​ബ​ഡി, മ​ട് പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ള്‍ ജൂ​ലൈ 11 മു​ത​ല്‍ 14 വ​രെ കാ​ക്ക​വ​യ​ല്‍ മ​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യി ജൂ​ലൈ 12 ന് ​കാ​ക്ക​വ​യ​ലി​ല്‍ മ​ഡ് ഫു​ട്ബാ​ള്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ജൂ​ലൈ 14 ന് ​കാ​ക്ക​വ​യ​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും യോ​ഗ്യ​ത നേ​ടി​യ ടീ​മു​ക​ള്‍ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തു​ന്ന ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. ജൂ​ലൈ 14 ന് ​കാ​ക്ക​വ​യ​ലി​ല്‍ മ​ഡ് വ​ടം​വ​ലി, മ​ഡ് ക​ബ​ഡി, പ​ഞ്ച​ഗു​സ്തി (ഓ​പ​ണ്‍ കാ​റ്റ​ഗ​റി) മ​ത്സ​ര​വും ന​ട​ക്കും.

Tags:    
News Summary - Wayanad is ready for the second edition of Mud Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.