കല്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ നേരിയ സംഘർഷം. പൊലീസ് ലാത്തിവീശി. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് കാരണമായത്.
പ്രകോപനം ഇല്ലാതെ പൊലീസ് ലാത്തിവീശിയതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എബിന് മുട്ടപ്പള്ളി, ജഷീര്‍ പള്ളിവയല്‍, അഗസ്റ്റിന് പുല്പള്ളി, അരുണ്‍ദേവ്, രോഹിത് ബോദി, അജയ് ജോസ് പാറപ്പുറം, സിജു പൗലോസ്, ആല്ഫിന്, ഹര്‍ഷല്‍, ജിത്ത്, അതുല്‍, ജിനീഷ് വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
യു.ഡി.എഫ് കണ്‍വീനര്‍ എൻ.ഡി. അപ്പച്ചന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എബിന് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് നടപ്പിലാക്കാന്‍ കഴിയാത്തത് എൽ.ഡി.എഫ് സര്‍ക്കാറിെൻറയും എം.എൽ.എയുടെയും കഴിവുകേടാണെന്ന് എൻ. ഡി. അപ്പച്ചൻ പറഞ്ഞു. ജഷീര്‍ പള്ളിവയല്‍, സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ അഗസ്റ്റില്‍ പുല്‍പ്പള്ളി, ജിജോ പൊടിമറ്റത്തില്‍, രോഹിത് ബോദി, സിജു പൗലോസ്, അരുണ്‍ ദേവ് , വിനോജ്, ആല്ഫിന്, അനീഷ്, മുനീര്‍ , ജിനീഷ് വര്‍ഗ്ഗീസ്, ഷഹീര്‍ വൈത്തിരി, ഷിജു ഗോപാല്‍, നയീം, സാലി റാട്ടക്കൊല്ലി, സുനീര്‍ , അഖില്‍ ജോസ് പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.